ADVERTISEMENT

കണ്ണുനീരിന്റെ ഉപ്പുരസം 

കൊണ്ട് നനഞ്ഞു കുതിർന്ന 

കടലാസുതുണ്ടിനും....

മഷിപടർന്ന അക്ഷരക്കൂട്ടങ്ങൾക്കും 

ഒരു കഥ പറയാനുണ്ടാവാം....

ചിരിയലയുടെ മുഴങ്ങിക്കേൾക്കുന്ന 

ധ്വനികളിൽ മുങ്ങിത്താഴ്ന്നുപോയ 

ആ പായ്കപ്പൽ ആരും കണ്ടില്ല.....
 

ഇരുളിൽ പതിഞ്ഞ തേങ്ങലുകൾ 

സ്ഥാനം പിടിച്ചപ്പോഴും 

നിത്യ പ്രകാശം പോലെ ജ്വലിച്ചു 

നിന്നു അവളുടെ ഓരോ പകലും...

പൊയ്മുഖം അണിഞ്ഞു 

നിറഞ്ഞാടുന്ന ആ കവിൾത്തടങ്ങളിലെ 

കണ്ണുനീർ നനവിനെ ഒളിപ്പിക്കാൻ 

പൊരുതി നേടിയെടുത്തവൾ....

കാർമേഘ കൂട്ടങ്ങളുമായി 

ഉള്ളിൽ ഒരു കടൽ ആഞ്ഞടിക്കുമെങ്കിലും...
 

ആ കാറ്റിലും ഉലയാതെ തളരാതെ 

അവളുടെ കണ്ണുകൾ ഹൃദയത്തിൻ 

വഴികാട്ടിയായി....

തനിയെ എരിഞ്ഞുതീരുമ്പോഴും 

ചുറ്റും ശീതം വിതയ്ക്കാൻ 

മറന്നില്ലവൾ......

വസന്തകാലത്തിന്റെ ഓർമ്മയ്ക്ക് 

അവളൊരു തെളിഞ്ഞ വാനം 

ഒരിക്കിയിരുന്നു അവളിൽ തന്നെ....

English Summary:

Malayalam Poem ' Kannuneerinte Uppurasam ' Written by Hisana Jasmin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com