ഊർമ്മിള – ഹർഷ നമ്പ്യാർ എഴുതിയ കവിത
Mail This Article
×
മരവുരി ധരിക്കാതെ കമണ്ഡലം കൈയ്യിലേന്താതെ,
നഗ്‌നപാതയായി കാനനത്തിൻ
സഞ്ചാരപാതകളെയറിയാതെ
പതിന്നാലു സംവത്സരങ്ങൾ
സന്യാസിയായവൾ-അവൾ ഊർമ്മിള.
ഭ്രാതൃ സ്നേഹത്തിന്റെ അന്ധകാരത്തിൽ
പത്നീധർമ്മം വെടിഞ്ഞ പതിയുടെ
പാതിധർമ്മം നിറവേറ്റി ദാസിയായി
കഴിഞ്ഞ രാജപുത്രിയാണവൾ!
നിദ്ര വെടിഞ്ഞൊരാ പതിയുടെ
ആലസ്യങ്ങളെ പാതിവ്രത്യത്താൽ
തന്നിലേക്കാവാഹിച്ചവൾ ഊർമ്മിള..
വാഴ്ത്തിയില്ലൊരു ശാരിക പൈതലുമാ
ജനകപുത്രിയെ-
രാജഗേഹത്തെ പർണ്ണശാലയാക്കിയ,
വൽക്കലമുടുക്കാതെ സന്യാസിയായ
ദുഃഖപുത്രിയാം വൈദേഹീ സോദരിയെ....
English Summary:
Malayalam Poem ' Urmila ' Written by Harsha Nambiar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.