എന്റേതല്ലാത്ത – റുമൈസ റഷീദ് എഴുതിയ കവിത
Mail This Article
×
എന്റെ പ്രണയം എന്നെ
അത്രയേറെ വേദനിപ്പിക്കുന്നു.
പ്രണയമെന്ന മനോഹരവാക്കിന്റെ
കയ്പ്പും ഞാൻ കൊതിയോടെ രുചിക്കുന്നു.
ഈ വേദനകൾക്കിടയിലും ഞാൻ
എന്റെ പ്രണയത്തെ താലോലിക്കുന്നു.
എന്നെങ്കിലും നീ എനിക്കായി തുടിക്കുമ്പോൾ
നിനക്കായി നൽകാൻ ഞാൻ
എന്റെ പ്രണയത്തെ മറ്റാരും കാണാതെ
എന്റെ ഹൃദയത്തിന്റെ അറയിൽ
ഒളിച്ചുവെച്ചിരിക്കുന്നു.
എങ്കിലും ചില സമയങ്ങളിൽ പ്രണയം
അറിയാതെയെന്റെ കണ്ണുകളിലൂടെ
ചാലിട്ടൊഴുകുന്നു.
എന്നാലും നീ അതൊന്നും
കാണുന്നില്ലായെന്ന് നടിക്കുന്നു.
നിനക്ക് വേണ്ടി നീ ഇതൊന്നും
അറിയുന്നില്ലായെന്ന് ഞാനും നടിക്കുന്നു.
English Summary:
Malayalam Poem ' Entethallatha ' Written by Rumaiza Rasheed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.