ഇടപെടൽ – ചെഞ്ചേരി എഴുതിയ കവിത
Mail This Article
×
ഇടയിൽ പെടാനുള്ള വെപ്രാളത്തിലാണ് ചിലർ!
ഇടയിൽ പെട്ടു പോയതിന്റെ തേങ്ങലിലാണ് മറ്റുചിലർ!
ബാക്കിയുള്ളവരോ
e - ഇടങ്ങളിലും!
ഇടങ്ങൾ ഇല്ലാതെയും ഇടങ്ങൾ നൽകാതെയും
ഇടറി വീണവരുടെ കഥയാണ് കേൾവികൾ!
ഇടപെടാൻ തുനിഞ്ഞിറങ്ങിയവരൊക്കെ
ഇരുട്ടിനെയും ഇടർച്ചയെയും കീറിമുറിച്ചു!
ചിലർക്കൊക്കെ ഉയിരും തീറെഴുതേണ്ടി വന്നു!
ഇടപെടലുകളുടെ ഇരുധ്രുവങ്ങളാണ് ജനിമൃതികൾ!
അതിന്റെ ഇടവേളയാണ് ജീവിതം!
ഇടപെടാതിരുന്നവരൊക്കെ
വെറും മൺകൂനകളായ്..!
English Summary:
Malayalam Poem ' Idapedal ' Written by Chencheri
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.