ADVERTISEMENT

ശാരികേ നിൻ മനമുരുകി

ഓർമ്മകൾ വാനിലുയർന്നു

കരയാൻ മറന്നൊരു കുഞ്ഞിനെ പോലെ

തിരയുന്നു ഞാൻ എൻ ശാരികയെ.
 

അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ

കടലിൽ തിരയായ് വന്ന സായം സന്ധ്യയിൽ

നിൻ അമൃത മൊഴിക്കായ് ഈ പഞ്ചാര

മണലിൽ ഞാൻ കാത്തിരുന്നു.
 

ഇളം തെന്നലിൽ കുളിർ കാറ്റിൽ

കാലം മായുന്ന ഓർമ്മകളുമായ്

നിൻ കാൽ ചിലമ്പൊലി കേൾക്കാനായ്

വിടരും കണ്ണകളുമായ് ഞാൻ നിനക്കായ്

നിനക്കായ്..... മാത്രമിരുന്നു.

English Summary:

Malayalam Poem ' Sarika ' Written by Syamala Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com