ADVERTISEMENT

ഗുരുവായൂരപ്പാ സമർപ്പിപ്പൂ ഞാനെന്റെ

കരളിന്റെ കരളാമീ കല്യാണമോതിരം .

അണു വന്നു കയറി നശിപ്പിച്ചുവല്ലോയെൻ

സ്നേഹം വിളഞ്ഞോരു കുടിലിനെയപ്പാടെ
 

അവൾ പോയി, പിന്നെ ഞാനൊറ്റയ്ക്കുമായി

അണിയിച്ച മോതിരമനാഥമായിത്തീർന്നല്ലോ!

കണ്ണീരിൽ കുതിർത്തു ഞാൻ സൂക്ഷിച്ചൊരടയാളം 

നിൻമുന്നിലിന്നു ഞാൻ കാഴ്ച്ചവയ്ക്കുന്നിതാ-
 

അവിടുത്തെ തൃപ്പാദപത്മത്തിലല്ലാതെ

മറ്റാർക്കു സമർപ്പിപ്പാനിതു തമ്പുരാനേ.

മരണക്കിടക്കയിൽ മോതിരമവസാന

ചുംബനമേറ്റതും മിഴികൾ നിറഞ്ഞുപോയ്.
 

ഹൃദയം പറിഞ്ഞങ്ങു പോകുന്ന പോലെന്റെ

പ്രണയിനി അവസാനമൊഴി ചൊല്ലി യാത്രയായ്.

ഒരുപാടു വർഷങ്ങളൊരുമിച്ചു ചേർന്നതും

കളികൾ പറഞ്ഞതും, ചെറുപരിഭവം കൊണ്ടതും
 

സുഖമെന്തു വന്നാലും ദുഃഖമതായാലും

ഒരു മനസ്സുയിരോടെ പങ്കിട്ടു തീർത്തതും

വിരഹച്ചവർപ്പ് ചുവയ്ക്കുന്നൊരോർമ്മകൾ-

ഇന്നും തപിക്കയാണുള്ളിന്റെയുള്ളതിൽ!
 

(കോവിഡ് ബാധിച്ചു പ്രിയതമ നഷ്ടപ്പെട്ട ഒരു വൃദ്ധന്റെ വിലാപം)

English Summary:

Malayalam Poem ' Kanikka ' Written by Elles Ashok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com