ഹേമന്തം – ശാഫി എം. കെ. മസ്കത്ത് എഴുതിയ കവിത
Mail This Article
×
പത്രം
വായിക്കവേ കുഞ്ഞേട്ടത്തി,
ഇപ്രാവശ്യം
തുലാവർഷം
നേരത്തയാണല്ലോ..
സൂര്യൻ തെളിഞ്ഞു
നീലാകാശം
മിഴിതുറക്കുന്ന
ശരത്കാലം മാഞ്ഞെന്നോ,
നാരായണീ?.
വാരഫലം കേൾക്കാനിരുന്ന
നാത്തൂന്റെ ആരായൽ.
ഇടിയും മിന്നലും
മഴയും
മഞ്ഞണിഞ്ഞ്
'ഹേമ 'യോടൊപ്പം
നേരത്തെയങ്ങ് വന്നു,
കുഞ്ഞേടത്തിയുടെ
വിശദീകരണം.
ചുറ്റുപാടുകളിലെ
അടക്കം പറച്ചിലുകൾക്ക്
മുഴക്കം വെച്ചു,
ഈ
ഓണക്കാലം
'അമ്മയ്ക്ക്'
സ്വന്തം !!!
English Summary:
Malayalam Poem ' Hemantham ' Written by Shafi M. K. Muscat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.