വാർത്താനേരം – സുനിൽരാജ്സത്യ എഴുതിയ കവിത
Mail This Article
×
ഒരു ലെൻസിന്റെ മദ്ധ്യസ്ഥതയിലാണ്,
അയാളുടെ കണ്ണുകൾ
നീരുതൂവാതെ വിടർന്നു നിൽക്കുന്നത്.
കബന്ധങ്ങളഴുകിയ,
കുന്നടിവാരത്തിലെ കാഴ്ചകൾ
ദൂരദർശിനി പകരുന്നത്,
അയാളുടെ ആത്മസംയമനത്തിലാണ്.
നാടിന്റെ നൊമ്പരങ്ങളിലൂടെ,
ദൃക്സാക്ഷികളുടെ വിഹ്വലതകളിലൂടെ,
''വാർത്താനേരു''കളെ
നാം അനുഭവിക്കുന്നു.
പ്രേക്ഷകർക്ക്,
മനോനിലയനുസരിച്ച്
കണ്ടിരിക്കാം, വേണ്ടെങ്കിൽ
തിരസ്കരിക്കാം.
പക്ഷേ,
കാഴ്ചകളൊപ്പുന്നവർക്ക്
കണ്ണുകളെ
വഞ്ചിക്കാനാവില്ലല്ലോ...!!
English Summary:
Malayalam Poem ' Varthaneram ' Written by Sunilrajsathya
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.