ADVERTISEMENT

തകര്‍ന്നുപോയ വീടിനുമുന്നിൽ ഞാൻ നിൽക്കുമ്പോൾ

എക്കാലത്തേയും നല്ല സ്വപ്നങ്ങൾ ബാക്കി ബാക്കി

മഴയും കാറ്റും അതിഥിയായി വന്നപ്പോൾ ഇത്രയും

പ്രതീക്ഷിച്ചില്ലായിരുന്നു ജീവിതമേ ഞാൻ

എന്തിനാണ് എന്നോടീ ക്രൂരത നിന്നെ ഞാൻ

സൽക്കരിച്ചതാണോ കുഴപ്പം മഴയേ
 

കൂടെയുണ്ടായിരുന്ന ഉറ്റവരെ പോലും 

തിരിച്ചറിയാത്ത കൈകളുമായ് അവരുടെ 

ദീപ്തസ്മരണക്കുമുന്നിൽ ശപിക്കുന്നു

കല്ലും മണ്ണും ഒഴുകിയെത്തും മുമ്പേ നിനക്ക്

എന്നോടൊന്ന് അറിയിച്ചിരുന്നേൽ എത്ര 

നന്നായിരുന്നു ദുരന്തമേ

സകലനാശങ്ങൾ വരുത്തി അതിഥിയായി 

വന്നതുകൊണ്ട് എന്ത് പ്രയോജനം
 

പ്രകൃതിയോടുള്ള എന്റെ പ്രണയം നീ തകർത്തു

സസ്യങ്ങളോടുള്ള എന്റെ കാമം നീ ഇല്ലാതാക്കി

ദുരിതത്തിൽ ആയ ഞങ്ങളുടെ ജീവിതം

പുനരധിവസിക്കാൻ ഒരിടം ഞങ്ങൾക്കുണ്ടോ.

ഉറ്റവർ കല്ലിനും മണ്ണിനും ഇടയിൽ കിടക്കുമ്പോഴും

വീണ്ടും ഞങ്ങളെ നീ പ്രകമ്പനം കൊള്ളിക്കുകയാണോ
 

നിസ്സഹായരായ ഞങ്ങളെ നീ അനാഥരാക്കിയത് കൊണ്ട്

നിന്നോടുള്ള ദേഷ്യം ഇവിടെ തീരുകില്ല

മതഭേദമന്യേ ഞങ്ങൾ സഹായിക്കപ്പെടുമ്പോഴും

അവരെയും ഇനിയും മണ്ണിൽ ചവച്ചു തുപ്പിയില്ലേ.

എന്താണ് നിനക്ക് ഇത്ര കോപം?

ആരോടാണ് നിനക്കിത്ര കോപം?

English Summary:

Malayalam Poem ' Duranthanantharam ' Written by Munshid Nellengara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com