കാലം – ശ്രീകേശ് ടി. എൻ. എഴുതിയ കവിത
Mail This Article
വെളുവെളുക്കണ് മാനം
ചിരിചിരിക്കണ് മേഘം
കുളിര് വീശും മഞ്ഞിൽ
തളിര് നുകരും ഹിമകണം
മധുരമുള്ള കാലം
ഈ കൊച്ചുവെളുപ്പാൻകാലം
മനം കവരും സുന്ദരിയായ്
അരികിലൂടെ കടന്ന് പോയ്.
ചുരമിറങ്ങും കാറ്റിൽ
കുളിരണിയാൻ മോഹം
പ്രിയതരമാം ഓർമ്മകൾ
മനം നിറഞ്ഞ് തുളുമ്പിപ്പോയ്.
കുഞ്ഞുപൂവൊന്നുണരാൻ
തിടുക്കം കൂട്ടും മണ്ണ്
പൂവമ്പുകളെയ്യുമ്പോൾ
പുളകം കൊള്ളണ് പെണ്ണ്.
പെട്ടെന്നൊരു വെയിൽ വന്നു
പൊട്ടി വിടർന്നു പ്രഭാതം
ചില്ലതോറും ചാടിച്ചാടി
ചിത്തിരക്കിളി പാടി.
കത്തിയെരിയും സൂര്യൻ
ഉച്ചനേരം കടന്നു
കത്തിയെരിയും വയറിൽ
കത്തലോടെ വിശപ്പ്.
വെയിൽ താഴും നേരം
ഹൃദ്യമായ് സായംകാലം
കടലിൻ ചെങ്കതിരിൽ
കപ്പലണ്ടി കൊറിച്ചു.
കുങ്കുമം നിറചൊരിഞ്ഞ്
പ്രണയാതുര സന്ധ്യ
പൊൻതംബുരു മീട്ടി
പ്രേമാമൃത ഗാനം
ഇരുൾ ചൂഴും നിശയിൽ
ഇരുളുന്നു നിഴലായ്..
എത്രയെത്ര കാലം
എത്രവേഗം കടന്ന് പോയ്.
കാലനില്ല നിനക്ക്
കാലമേ നീ സാക്ഷി
കാലചക്രമുരുളും
പിന്നെയും വീണ്ടും വീണ്ടും..
വെളുവെളുക്കണ് മാനം
ചിരിചിരിക്കണ് മേഘം
കുളിര് വീശും മഞ്ഞിൽ
തളിര് നുകരും ഹിമകണം.