ADVERTISEMENT

പാപനാശം തീരത്ത്,

പൊന്നിറങ്ങുന്ന മണൽ മുറുക്കി,

വെള്ളത്തരികളിൽ നൃത്തംചെയ്യും

ബലികാക്കകൾ...
 

കറുത്ത ചിറകുകളുമായി,

പച്ചക്കാടുകൾ മറന്നു,

ആഴക്കടൽക്കു മുകളില്‍

ഒരു നിയോഗം പോലെ...
 

വെളുത്ത വാലുകൾ വിടർത്തി,

വിരിച്ചുയർത്തി ചിറകുകൾ വീശി

കടൽമൊഴി കാറ്റിൽ

താളമിട്ട് പറക്കും കാഴ്ചകൾ..
 

സൂര്യന്റെ പൊൻകിരണം

കടലിൽ ചാഞ്ഞിറങ്ങുമ്പോൾ

സ്വപ്നങ്ങൾക്കു തുണയായി

പ്രഭാതം വരവായി...
 

സാഗരത്തിൻ പുണ്യം തേടി,

താളമിട്ടു പായും കാറ്റിന്‍

പുലരിയുടെ കിരണങ്ങൾ

പ്രതീക്ഷകൾ വിതക്കുന്നു..
 

പാപങ്ങളുടെ തിര ഒഴുകി,

വിശ്വാസത്തിന്റെ തീരത്ത്

ജനാർദ്ദനസ്വാമി ക്ഷേത്രകടവുകൾ

പുണ്യമാക്കി ജനസാഗരം..
 

മായാത്ത പൂമുഖത്തു,

ഓർമ്മകളുടെ പെരുമഴ,

നമ്മുടെ ഹൃദങ്ങൾ 

ബലികാക്കകളായി പറക്കുന്നു...
 

പാപനാശം തീരത്ത്

കാറ്റിൻ കിളിവാതിൽ തള്ളി

ഒരുനാൾ ഞാനും

മോക്ഷം തേടിയെത്തും..
 

ഇന്നത്തെ വിശ്വാസികൾ

നാളെ ബലികാക്കകൾ..

അവർ താളത്തിൽ പറന്ന്,

പറയുന്നതെന്താവും...
 

"വരൂ ഞങ്ങളോടൊപ്പം

മോക്ഷപ്രാപ്തിക്കായി...

ഒപ്പം, നിനക്കായി ഒരുക്കിയ 

ബലിച്ചോറിനായി..."

English Summary:

Malayalam Poem ' Balikakkakalude Nattil ' Written by Binu Upendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com