ത്രിമധുരം – രാജേഷ് യോഗീശ്വര്‍ എഴുതിയ കവിത
Mail This Article
×
അധരത്തില്‍ അധരംകൊണ്ട്
അമൃത് നിവേദിച്ച ത്രിസന്ധ്യരാവുകളെ
അമൃതവര്‍ഷിണിയായി
പൊഴിയുമ്പോള്‍ ഉന്മാദ രസങ്ങള്‍
നുകരും ചുണ്ടിലെ തേന്‍കണങ്ങള്‍
വെറുതെ ഉന്മാദ രസങ്ങള്‍
നുകരും ചുണ്ടില്‍തേന്‍കണങ്ങള്‍
വെഞ്ചാമരം വീശുന്ന താളത്തില്‍
കാര്‍കൂന്തല്‍ ആടിയുലഞ്ഞു
സരിഗമ പാടി..
പവിഴാധരത്തില്‍ വിരിഞ്ഞ പുഞ്ചിരി എല്ലാം
ലജ്ജയില്‍മുങ്ങി നിന്‍കവിളില്‍
നുണകുഴിയായി വിരിഞ്ഞു...
ഹൃദയം ഹൃദയത്തോട് മന്ത്രിച്ചു
നീ എന്‍റെതു മാത്രമല്ലെ സന്ധ്യേ
ഈറന്‍ മിഴിയില്‍ ചുംബനപൂക്കള്‍
കൊണ്ട് അമൃത് നിവേദിച്ചപ്പോള്‍
അറിയാതെ പൊഴിഞ്ഞ തേന്‍കണങ്ങള്‍ക്ക്
ത്രിമധുരമാണെന്ന് ഈ
സ്വപ്നവേളയിലും ഞാനറിയുന്നു...
English Summary:
Malayalam Poem ' Thrimadhuram ' Written by Rajesh Yogeeshwar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.