പകരം ഇക്കിളിപ്പൂ – വേണു നമ്പ്യാർ എഴുതിയ കവിത
Mail This Article
×
1. പകരം
എനിക്കു പകരം പാടാൻ
ഗായകർ തുനിഞ്ഞപ്പോൾ
എന്റെ തൊണ്ടയടഞ്ഞു പോയി
എനിക്കു പകരം ആടാൻ
നർത്തകർ മുതിർന്നപ്പോൾ
എന്റെ ആട്ടം നിലച്ചു പോയി
എനിക്കു പകരം ചിറകു വിരുത്തി
പക്ഷികൾ പറന്നപ്പോൾ
ഞാൻ പറത്തം മറന്നു പോയി
എനിക്കു പകരം നക്ഷത്രങ്ങൾ
പ്രകാശിച്ചപ്പോൾ
ഞാൻ ഇരുളിലമർന്നു പോയി
എനിക്കു പകരം ജീവിക്കാൻ
അപരർ മത്സരിച്ചപ്പോൾ
എന്റെ ജീവിതം
അന്യവത്കരിക്കപെട്ടു പോയി
എനിക്കു പകരം മരിക്കാൻ
നീയൊരുമ്പെട്ടപ്പോൾ
എന്റെ ജീവൻ നിലച്ചു പോയി!
2. ഇക്കിളിപ്പൂ
കാലത്തെ
ചിക്കിച്ചികഞ്ഞപ്പോൾ
മൂലോകം കിടച്ചു
ലോകത്തെ
ചിക്കിച്ചികഞ്ഞപ്പോൾ
രതിപ്രിയയാം
നിന്നെ തരപ്പെട്ടു
നിന്നെ
ചിക്കിച്ചികഞ്ഞപ്പോൾ
മറന്നു കിട്ടി
എനിക്കെന്നെ
ഉള്ളിലൊരിക്കിളിപ്പൂ
വിരിഞ്ഞു ദൈവം
ഇയാളെ ചിക്കിച്ചികഞ്ഞപ്പോൾ!
English Summary:
Malayalam Poem ' Pakaram Ikkilippoo ' Written by Venu Nambiar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.