ADVERTISEMENT

കൗതുകത്തിനു

വയസ്സുണ്ടൊ

സ്വപ്നത്തിനു

രോഗമുണ്ടൊ

കാമത്തിനു

കണ്ണുണ്ടൊ

ആശക്ക്

മരണമുണ്ടൊ

മരണത്തിൽ

സ്വർഗ്‌ഗാന്ത്യമുണ്ടൊ
 

മുമ്പ്

പിമ്പ്

ഇവ മൊഴിയിൽ 

മാത്രമല്ലേ

ഭൂതം

ഭാവി

വർത്തമാനം

ഇവ മനസ്സിൽ മാത്രമല്ലേ
 

ജീവന്റെ പൂങ്കാവനത്തിൽ

മുമ്പും

പിമ്പും

ഭൂതം

ഭാവി

വർത്തമാനത്തിലും

ഹോർമോണുകൾക്കതീതമായ

പ്രണയം മാത്രം,

ഓടക്കുഴൽവിളി മാത്രം!

English Summary:

Malayalam Poem ' Odakkuzhalvili ' Written by Venu Nambiar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com