ADVERTISEMENT

അന്നാണ് ഞാൻ വിഷം വാങ്ങാൻ 

അവിടെ പോയത്..

അവിടെ എഴുതി വെച്ചിരുന്നു -

"പലതരം വിഷങ്ങൾ"

കുഞ്ഞുങ്ങളിൽ മതഭ്രാന്ത് വളർത്തുന്ന 

വിഷം വെറുതെ കൊടുക്കപെടും...
 

അന്ന് മുതൽ ഈ വിഷമാണ് 

കുത്തുന്നത്... ജനിച്ചയുടൻ...

അതും പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു..

അവിടെയും ഏതോ ഒന്ന് പൊട്ടിത്തെറിച്ചു...
 

ഞാൻ ദൈവങ്ങളോട് ചോദിച്ചു..

പ്രവാചകന്മാരോട് ചോദിച്ചു..

പൊക്കിൾകൊടി അറ്റുന്നതിനുമുൻപ് 

വേദനയാൽ മരിച്ച കുഞ്ഞുങ്ങളുടെ 

വേദന, കരച്ചിൽ, ശാപം നീ ഏൽക്കുമോ? 
 

മറുപടിക്കായി ഞാൻ കാതോർത്തു.. 

നിസ്സംഗത.. മൗനം..

ഒടുവിലെ പൊട്ടിത്തെറിയിൽ അഗ്‌നിയിൽ 

ചിരിച്ചു ചിരിച്ചു മരിച്ചു വീഴുന്ന 

അയാളെയും ഞാൻ കണ്ടു...

English Summary:

Malayalam Poem ' Visham' Written by Jofy John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com