ADVERTISEMENT

നെറ്റിയിൽ ഗോരോചന കുറിയണിഞ്ഞു 

സീമന്തരേഖയിൽ സിന്ദൂര തിലകം ചാർത്തി 

കടമിഴികോണുകളിൽ 

പ്രണയത്തിൻ മധുരവുമായ് 

അരികിലെത്തീ... അവൾ എന്നരികിലെത്തീ.

കഥ പറയും കണ്ണുകളിൽ 

മിന്നി മറയും ഓളങ്ങൾക്കെന്തു ചേല്

വിരിഞ്ഞ മാറത്തു നിറയെ ചന്ദ്രജ്യോതി 

തെളിഞ്ഞു മാനസത്തിലാ പ്രഭാപൂരം.
 

പരത്തി ഉൾക്കാമ്പിൽ സുഗന്ധത്തിൻ പൂമഴ 

ഒരു ചെറുതെന്നലെന്നെ 

തൊട്ടു തലോടിയകന്നു പോയ്‌... അകന്നു പോയ്‌.

ഉയരുന്ന തിരകളിൽ മറയുന്നു നീ 

തിരനീങ്ങിയെൻ ചിത്ത ജലനിധിയിൽ 

മറയുന്നു നീ... മറയുന്നു.

പുകയുന്ന കരളിന്റെ കദനം നീങ്ങുവാൻ 

ചൊരിയൂ കാരുണ്യമെന്നിൽ നീ ചൊരിയൂ....
 

നിൻ സ്നേഹതൂമഴ എന്നിൽ ഒരു ചിറകായ് 

പറന്നുയരട്ടെ.... എന്നിൽ 

ആനന്ദ വർഷാമൃതം പൊഴിക്കട്ടെ.

ചിതറി തെറിക്കും ചിന്തകളിൽ ഒരു പൊട്ടാത്ത 

കിനാവായ് നീ നിറഞ്ഞു നിന്നു....

മഴവില്ലുപോൽ നിൻ മുഖം 

മനസ്സിൽ തെളിയുമ്പോൾ 

വിടരുന്നു എന്നിലെ മോഹങ്ങളും....
 

കൃഷ്ണ തുളസിക്കതിർ മോഹിക്കും നിൻ 

വാർമുടി ചുരുളിൽ ഒന്നു 

തൊട്ടു തലോടാൻ മോഹം എനിക്കു മോഹം....

മോഹങ്ങൾ നാമ്പെടുത്തു എന്നുള്ളിൽ 

വിടരാൻ കൊതിക്കുന്നൊരു 

പൂ പോലെ... ഒരു പൂ പോലെ.

ഹൃദയമാം മലർ വാടിയിൽ നീയെന്നരികിലിരിക്കെ 

മർമ്മരംപോലെയെൻ മടിയിൽ തലചായ്ച്ചു.

അതുവഴി കടന്നുപോകും കുളിർ കാറ്റന്നെ വന്നു 

തഴുകിയുറക്കീ... ഉറക്കി.

English Summary:

Malayalam Poem ' Mohangal ' Written by Syamala Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com