ഭവന ഭേദനം – ചന്ദന രാമചന്ദ്രൻ എഴുതിയ കവിത
Mail This Article
×
തറവാടു പൊളിക്കുമ്പോൾ
തട്ടുത്തരത്തിൽ ഒരു സീൽക്കാരം.
ഏതോ ഒരോർമ്മ
പാമ്പായ് പിണഞ്ഞു കിടക്കുന്നു.
അതൊരു പക്ഷേ
പാതിരാ കഴിഞ്ഞപ്പോൾ
കരിമ്പടത്തിനുള്ളിൽ വിയർത്തു തണുത്ത
ഒരു കുട്ടിക്കാലപ്പനിയായിരിക്കാം.
അല്ലെങ്കിൽ
ബാല്യകാല വായനകളിൽ
വെളുത്ത കുതിരപ്പുറത്ത് വാളൂരിപ്പറന്ന
നീതിമാനായ രാജകുമാരനായിരിക്കും.
അതുമല്ലെങ്കിൽ
ജനൽപ്പടിയിൽ രണ്ടുകയ്യുമൂന്നി നിന്ന്
ചിരിച്ചു കൊണ്ടു വിളിച്ചുണർത്തിയ
ഒരു വെളുപ്പാൻ കാലമായിരിക്കാം.
പൂമുഖത്തെ നെല്ലിയിലിരുന്നു കുറുകിയിരുന്ന
അരിപ്പിറാവാകാം.
സന്ധ്യക്ക് പടികടന്നു വന്നിരുന്ന
കല്യാണമുല്ലയാകാം.
എന്തായാലും പാമ്പാണ്.
വിടരുത്.
തല്ലിക്കൊല്ലണം.
English Summary:
Malayalam Poem ' Bhavana Bhedanam ' Written by Chandana Ramachandran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.