ADVERTISEMENT

സാമൂഹിക അക്ഷരക്കൂട്ടുകളാൽ 

എഴുതപ്പെട്ട ജീവിത ശാസനകൾ 

ആത്മാവിന് നൽകുന്ന 

ആനന്ദമെത്ര ..? 
 

ഇച്ഛകളെ മാറ്റിയെടുക്കാനായ് 

മന്ത്രമുപദേശിക്കുന്നവർ 

ഇച്ഛാനുസരണം ജീവിക്കുന്നതിൽ 

തെറ്റുകാണുന്നതെന്തിന് ..? 
 

ദൈവേച്ഛ .. 

മനുഷ്യന്റേതിൽ നിന്നും 

വ്യത്യസ്തമാകപ്പെടുമ്പോൾ 

കാരണക്കാരൻ ദൈവമോ 

മനുഷ്യനോ..?
 

ദൈവമെങ്കിൽ.. 

സൃഷ്ടാവിന്റെ തെറ്റിന് 

മനുഷ്യനെ ശിക്ഷിക്കുന്നത് 

ഏതു ദൈവനീതി..? 
 

മനുഷ്യനെങ്കിൽ അവന്റെ 

ആത്മാവിന്റെ കടിഞ്ഞാൺ 

കൈയ്യിലെടുക്കാൻ ദൈവം 

വൈകുന്നതെന്തേ..? 
 

ആത്മാവിലാനന്ദം വമിക്കേണ്ടുന്ന 

ദൈവസംഹിതാ ധൂമകുറ്റികളിൽ 

നിറക്കേണ്ടുന്ന കൂട്ടുകൾ 

എന്തെല്ലാമായിരിക്കും..? 
 

പ്രണയം നിറച്ചാലവ.. 

ജഗത്താകെ പരന്നൊഴുകി 

ഹർഷോന്മാദരായാത്മാക്കളിൽ 

ആഴ്ന്നിറങ്ങി വേരുകളാഴ്ത്തിയേക്കാം.. 
 

അതുവഴി .. 

എഴുതപ്പെട്ട സംഹിതകളുടെ 

ഉടലാഴങ്ങളിൽ ..

മുറിവുകളേൽക്കാം...

English Summary:

Malayalam Poem ' Daivecha ' Written by Nishanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com