ADVERTISEMENT

ഇലഞ്ഞിപ്പൂക്കൾ കൊഴിയുമാ

അമ്പലമുറ്റത്തിനരുകിലെ കാവിൽ

വിളക്കുവയ്ക്കുവാനെത്തിയ സന്ധ്യകൾ

തൊടുവിച്ച സിന്ദൂരക്കുറിയിന്നോർമ്മയായ്
 

നാഗക്കളങ്ങളും സർപ്പം പാട്ടും

ഇന്നലേകളുടേതു മാത്രമാകവേ

ഉടുക്കിലുണരും നാദപ്രപഞ്ചവും

തോറ്റം പാട്ടുകളും അങ്ങകലേ കേൾക്കുന്നുവോ
 

അന്യമായ് തീർന്നൊരാ വയലേലകളിൽ

കൊയ്ത്തുപാട്ടിൻ താളത്തിനായ് 

കാതോർത്തു ഞാൻ

കാറ്റിലുലയും മുളങ്കാടിൻ സംഗീതമോടെ

പാടും കുയിലിനായ് കാത്തിരിക്കാം
 

തൊടികൾ തോറും തേടിയലഞ്ഞൊരു

തുമ്പയും മുക്കുറ്റിയും കാണ്മതിനിന്നെങ്ങു പോകും

കാറ്റൊന്നു വീശിയാൽ മാമ്പഴം 

പൊഴിക്കുന്ന തേന്മാവിലൊരു

ഊഞ്ഞാല കെട്ടുവാൻ മോഹിച്ചിടുന്നു വൃഥാ
 

തിരുവാതിരപ്പാട്ടിൽ ഈണമുയരും

ധനുമാസക്കുളിരിൽ നീന്തി തുടിക്കുമോർമ്മയിൽ

ചുവടു വയ്ക്കുവാൻ നടുമുറ്റമില്ലെന്നറിവിൽ

പൊയ്പോയ കാലത്തിൻ 

ഗതകാലസ്മരണകൾ തെളിയുന്നു

English Summary:

Malayalam Poem ' Ormayile Valappottukal ' Written by Suma Raveendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com