ADVERTISEMENT

ഗിരിശൃംഗങ്ങളില്‍ മാത്രം വിടരുന്ന 

പുലര്‍കാലങ്ങള്‍

മാറ്റൊലികളില്‍ സ്വരരാഗ മൗന ധാര 

മൂടി വച്ച ഹിമപാതങ്ങള്‍.....

പ്രദോഷം ഗായത്രികള്‍ മൂളുന്ന ഗ്രീഷ്മം
 

ഉളിയില്‍, ഉഷസ്സിന്‍റെ ഉടലില്‍, 

ഉയരുന്ന നാദ വീചികള്‍,

നിങ്ങളുടേതു മാത്രം........

സുഷുപ്തിയിലാണ്ട സ്മരണകള്‍,
 

നിശ്ചേതനമായ ഇന്നലെകള്‍,

ഉണര്‍വില്‍, ഓജസ്സില്‍, ഇവിടെ...

പിറക്കാനൊരുങ്ങുന്നു.

സചേതനമായ കര്‍മപഥങ്ങളെ,

കൊത്തി വെക്കാന്‍.....
 

തിരസ്ക്കാരത്തിന്‍റെ പുറമ്പോക്കില്‍,

ബോധ്യങ്ങളെ മറയ്ക്കാത്തതിന്,

സ്വത്വം മറക്കാത്തതിന്,

നിര്‍ബാധം, ശരികളെ പുണര്‍ന്നതിന്,

മണല്‍ക്കൂന കാണാം......
 

ഉയരങ്ങളില്‍ നിന്നും മാത്രം കാണാന്‍,

അതില്‍ കൂറെ രൂപങ്ങള്‍....

അവ്യക്തം

നാഡീവ്യൂഹങ്ങളില്‍ കാലം സ്പന്ദിക്കുന്ന,

കോമരങ്ങള്‍ മറ തീര്‍ത്ത, വൃന്ദാവനം

English Summary:

Malayalam Poem ' Ula ' Written by Jayakrishnan Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com