വിണ്ണിലെ നക്ഷത്രങ്ങളുറങ്ങീ – ശ്യാമള ഹരിദാസ് എഴുതിയ കവിത
Mail This Article
വിണ്ണിലെ നക്ഷത്രങ്ങളുറങ്ങീ
കുളിരുമായ് എത്തിയ പൂങ്കാറ്റുമുറങ്ങീ
ഇരുളിനെനോക്കീ മയക്കം വരാതെ
ഞാനെൻ ചിന്തയുമായ് കിടപ്പവേ
ഒരു ചെറുതെന്നലെന്‍ കവിളില്‍ തഴുകി
ഒരു ചെറു മോഹമെന്‍ കരളില്‍ ഒഴുകി
തുളസിക്കതിര്‍ മണവുമായ്
മധുരം കിനിയും പുഞ്ചിരിയുമായ്
നിൻ പ്രേമകാളിന്ദി തന്നിലെൻ
മാനസം നീന്തിതുടിക്കുന്നു.......
കോരിത്തരിക്കുന്നു.
കണ്ണാ നിനക്കെന്നും പ്രാർഥനയാം
വെണ്ണ നൽകി ഞാനെന്നുമേ കാത്തിരിപ്പൂ...
എന്നാണവിടുത്തെ കരിംകൂവളമിഴിപ്പൂവുകൾ
എന്നിലേക്കയുന്നതൊന്നു ചൊല്ലൂ... നീ ചൊല്ലു.
കണ്ണന്നുടല്‍ മണം അറിഞ്ഞുവല്ലോ
കണ്ണാ നീയെന്റെ മനം അറിഞ്ഞുവല്ലോ
നീയെന്നെ തേടി വന്നല്ലോ.......
എന്നിൽ കാരുണ്യ പിയൂഷം ചൊരിഞ്ഞുവല്ലോ?
തളിര്‍ പോലുള്ളൊരു കൈകളാൽ
നീയെൻ കവിളിൽ തലോടിയല്ലോ
കണ്ണാ ഇന്നു ഞാനെത്ര ധന്യയായ്.
മഴമേഘം പോല്‍ ഘനമാര്‍ന്നയീ വാര്‍മുടി
ആകെ കൊഴിഞ്ഞുപോയി
കാലം കടന്നു പോയ് ദിനവും കടന്നു പോയി
ഇനി എത്ര നാൾ ഞാൻ വൃന്ദാവനത്തിൽ
നിൻ ഭജനയുമായെത്താൻ കാത്തിടേണം......
ഒരുവേള കണ്ണനെ ഒരു നോക്ക് കാണ്മാനായ്
നിൻ വിശ്വരൂപ ദർശനത്തിന്നായ് കൊതിച്ചിടുന്നു
കണ്ണാ ഒരിക്കലെങ്കിലും എൻ മോഹം നീ
സാക്ഷാൽക്കരിക്കില്ലേ........
കണ്ണാ അന്നു ഞാൻ ചെന്താമരയായ്
വിടരും...... കണ്ണാ.