ADVERTISEMENT

അവസാന അത്താഴരാവിൽ

ഞാൻ സന്തുഷ്ടനായിരുന്നു.

പതിവിനു വിപരീതമായി

ഉപ്പ പുറത്തേക്കെങ്ങും പോയതേയില്ല..

രാവിലെ തന്നെ കടക്കാരുമായി 

കലഹിക്കുന്ന ഉമ്മയെയും കണ്ടില്ല..
 

പകലു മുഴുവൻ ഞാനും അനിയനും

ഉപ്പയോടൊത്ത് 

പല കളികളും കളിച്ചു..

സ്കൂളിൽ വരേണ്ടെന്ന് 

ടീച്ചർ പറഞ്ഞതിനു ശേഷം 

ഉപ്പയില്ലാത്ത ദിവസങ്ങൾ ബോറടിയാണ്...
 

ഭക്ഷണം തയാറാക്കി എന്നെ ഉമ്മ വിളിച്ചു..

കണ്ണീർ വാർക്കുന്ന ഉമ്മ 

പതിവുകാഴ്ചയായിരുന്നു ഞങ്ങൾക്ക്..

അന്നും അതു തുടർന്നു
 

ഉപ്പയുടെ വീൽ ചെയറിന് അപ്പുറവും 

ഇപ്പുറവും ഞാനും അനിയനും 

മുഖാമുഖമിരുന്നു..

മൂകമായിരുന്നു രംഗം..

പതിവുപോലെ ഉമ്മയുടെ 

ശകാരങ്ങളില്ല തർക്കങ്ങളില്ല..

രണ്ടുപേരും മൂകം
 

ഉപ്പ ഇനി എന്നും വീട്ടിലുണ്ടാകുമെന്നാണ് 

ഉപ്പ പറയുന്നത്..

എനിക്കും അനിയനും അതിന്റെ 

പല പ്ലാനുകളും ഉണ്ടായിരുന്നു..
 

പക്ഷെ പെട്ടന്നാണ് അന്ത്യത്താഴത്തിൽ 

ചുവപ്പു കലർന്നത്...

ചുമച്ചുകൊണ്ടാദ്യം ഉപ്പ നിലത്തുവീണു..

ഉമ്മയെ കാണും മുമ്പ് എന്റെ 

കണ്ണിൽ ഇരുട്ടു പടർന്നു

അടയുന്ന കൺപോളകളിൽ തടഞ്ഞു നിന്നിരുന്നത് 

പിടയുന്ന അനിയന്റെ ചിത്രമായിരുന്നു..
 

നിസ്സഹായതയിൽ നിന്ന് ഒളിച്ചോടാൻ 

ഒരു പട്ടിണി കുടുംബത്തിന് ഏറ്റവും നന്നായി 

എന്താണ് ചെയ്യാൻ കഴിയുക..

ഏറ്റവും നന്നായി ആരെയും പേടിക്കാതെ

ആത്മഹത്യചെയ്യാം

English Summary:

Malayalam Poem ' Nissahayathayude Eluppavazhi ' Written by Harris Aboobacker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com