ADVERTISEMENT

മറവിയിലേക്കുള്ള ദൂരം, 

എന്നിൽ നിന്നും 

നിന്നിലേക്കുള്ളതും, 

പിന്നെ നാം മറക്കാനും 

വെറുക്കാനും ശ്രമിക്കുന്ന ദൂരം, 
 

ഓർമകളുടെ മരണം, 

എന്റെ മുന്നിലൂടെ നീ 

നടന്നു നീങ്ങുമ്പോൾ 

തിരിച്ചറിയാനാകാത്ത നിന്റെ മുഖം. 

എന്നെയറിയാത്ത ഞാൻ!
 

രാത്രി ഉണർന്നാൽ ഇനിയും എഴുതാം, 

കണ്ണട ഊരാതെ ഉറങ്ങാം, 

കണ്ണിമ മായാതെ മയങ്ങാം, 

ദുസ്വപ്നം കണ്ട് ഞെട്ടി ഉണരുമ്പോൾ, 

നിൻ വിരലുകളാൽ ഞാൻ എഴുതാം, 

മറന്നു പോയ സ്വപ്‌നങ്ങൾ!
 

കണ്ണടയിൽ മഞ്ഞു പടരുമ്പോൾ, 

കാഴ്ചകൾ മറഞ്ഞു, 

ഓർമ്മകൾ നഷ്ടമായി, 

ഞാൻ എന്നിലേക്ക്‌ ചുരുങ്ങുമ്പോൾ, 

നിന്നിലേക്കിനി എത്ര ദൂരം ബാക്കി!

English Summary:

Malayalam Poem ' Adarukal ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com