ADVERTISEMENT

നവരാത്രി ദിനത്തിലെൻ മനസ്സിൽ 

ദേവീ നിൻ ദിവ്യരൂപം തെളിഞ്ഞു 

ആരാധ്യദേവിയുടെ പൊന്മുഖത്തിൽ 

ദിവ്യപ്രഭ പൊട്ടി വിടർന്നു...
 

വിശ്വബീജാക്ഷരമായ നീയെന്നുടെ 

ഹൃദയമാം ക്ഷേത്രത്തിൽ ഹൃദ്യമാം 

വരികളാൽ ഉത്സവം നടത്തുമ്പോൾ 

എൻ നാവിൽ കാവ്യസുഗന്ധ സുധ നിറയ്ക്കു.
 

എൻ വിരൽത്തുമ്പു പിടിച്ചെഴുതിക്കുന്ന 

നിന്നെക്കുറിച്ചു നീ തന്നതു വിസ്മയം 

ഇരുളാർന്നോരീ വൻതടാകത്തിൽ 

ജ്യോതിസ്സായ ദേവിയെ ഞാനീ 

നവരാത്രി ദിനത്തിൽ കാത്തിരിപ്പു..
 

നാമജപത്തിൻ ശാന്തതയും 

അയവിറക്കി ഞാനീ സായം സന്ധ്യയിൽ 

നീ നിറക്കുന്നോരീ തൂലിക തുമ്പിനാൽ 

എഴുതിടേട്ടെ ഞാനൊരു കാവ്യം.

English Summary:

Malayalam Poem ' Navarathri Dinathilen Manassil ' Written by Syamala Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com