ADVERTISEMENT

സ്വർഗ്ഗലോകം നിങ്ങൾ കണ്ടിട്ടുണ്ടോ?

ഞാൻ കണ്ടിട്ടുണ്ട്..

സ്നേഹ വ്യാധിയാൽ 

ബാല്യത്തിലേക്ക് തെന്നിവീണ -

പൈതലുകളാൽ -

കളങ്കമറ്റ ഹൃദയങ്ങളുടെ 

പറുദീസയാണവിടം..
 

കുറിയകവാടത്തിനപ്പുറമാഭൂവിൽ 

കുളിരും, സുഗന്ധവുമണിഞ്ഞ -

മാരുതൻ നാസനാഴിയെ 

ഉന്മാദമാക്കിക്കൊണ്ടിരുന്നു,

വിശുദ്ധർ തെളിച്ചു വളർത്തിയ 

മരങ്ങളാണത്രെയവിടെ സർവതും..
 

കറുത്ത മേഘങ്ങളിൽ 

തെളിയുന്ന നക്ഷത്രങ്ങളെ..

ആത്മാവിൻ കണ്ണാടിയിൽ 

അന്ത്യച്ചുളിവുകൾ 

തലോടിയിരിക്കുന്നവരെ..

നോക്കുവിനിവിടം,

മരണത്തിനു മുന്നേ 

സ്വർഗ്ഗലോകം കണ്ട് 

ഉന്മാദമാടുന്നവരെ..
 

തെളിയാറിലൽപ്പം നീന്തി രസിച്ചു 

ഭാരങ്ങളൊക്കെയുമൊഴുക്കി -

മടങ്ങും നേരം,

ജനലഴികൾക്കിടയിലൂടെ 

നിലക്കാതെയാ കൊതി വന്നു 

കർണ്ണമിൽ പതിച്ചു..
 

"പോവ്വാണോ... കുറച്ചേരം കൂടി 

മ്മക്ക് കളിക്കാം"..

മേഘവിസ്‌ഫോടനം 

നടന്നാന്തരത്തിലന്നേരം -

കണ്ണിലുരുൾ പൊട്ടിയൊഴുകി..
 

(പഠനത്തിന്റെ ഭാഗമായി മെന്റൽ ഡിസോഡർ കെയർ സെന്ററിൽ പോവുകയും അൽപസമയം അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തപ്പോൾ തോന്നിയ വരികൾ) 

English Summary:

Malayalam Poem ' Swarga Parudeesa ' Written by Shaheer M.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com