നീലക്കാർവർണ്ണൻ – ശ്യാമള ഹരിദാസ് എഴുതിയ കവിത
Mail This Article
×
തെളിയേണം സാക്ഷാൽ ഗുരുവായൂരപ്പൻ
വിവിധ രൂപത്തിലെന്നുള്ളിൽ
അതികാലത്തതികൗതുകമായാ നിർമ്മാല്യ
ദർശ്ശനം തെളിയണമെന്നുള്ളിൽ.
അഭിഷേകമെണ്ണകുളിർത്ത മേനിയിൽ
പൊടിവാകതേച്ച നീലക്കാർവർണ്ണനെ
അഭിഷേകപുണ്യം തെളിഞ്ഞു കാണണം.
മയിൽപ്പീലി ചൂടി കിരീടവും ചാർത്തി
അരമണികെട്ടി പട്ടുകോണകവുമുടുത്തു
ഓടകുഴലും കയ്യിലേന്തി
അലങ്കരിച്ചുനിൽക്കുമാകണ്ണന്റെ
ഉഷപൂജ തൊഴുതിടാം.
ഹരേരാമ ചൊല്ലി ശീവേലി സേവിക്കാം
അതിനുമേൽ പുണ്യമെന്തുണ്ട്
ഭഗവാനെ എത്ര സുകൃതമീ ചിന്ത
തിരുനാമവും ചൊല്ലി വലവും വച്ചിടാം.
English Summary:
Malayalam Poem ' Neelakkarvarnnan ' Written by Shyamala Haridas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.