മായേ ജഗത്തിന്റെ തായേ – ശ്യാമള ഹരിദാസ് എഴുതിയ കവിത
Mail This Article
×
മായേ ജഗത്തിന്റെ തായേ ചിദാനന്ദ പ്രിയേ
മഹേശ്വരീ കുമ്പിടുന്നേൻ
ഓങ്കാരക്കൂട്ടിലെ പൈങ്കിളിപൈതലേ
നിൻ കാലിണയിതാ കുമ്പിടുന്നേൻ.
ചിത്തമാലിന്യം അശേഷം കളഞ്ഞു നീ
സത്വരം ശുദ്ധമാക്കീടണം
ആരിലും കുറ്റങ്ങൾ കാണാതിരിക്കുവാൻ
ആരോടും നീചവാക്കോതീടായ്വാൻ
ആർക്കും മനോദുഃഖം ഞങ്ങളാൽ തോന്നാ -
തിരിക്കാൻ കാത്തുകൊള്ളേണെ.
അമ്മതൻ മക്കളാണെല്ലാവരുമെന്ന്
ചിന്ത ഞങ്ങൾക്കേകി നീ നിൻ നാമം
ഭക്തിയോടെന്നും ജപിക്കാനായ്
ചിന്മയേ നീയനുഗ്രഹിക്കേണെ.
കാപട്യം വഞ്ചന സ്നേഹവിഹീനത
കോപം അസൂയയെന്നീ മൃഗങ്ങൾ
ചിത്തമാം പൂവനം വിട്ടോടിപോകുവാൻ
അവിടെ കടന്നു നീ നായാടിയാലും.
ആശ്രിതർക്ക് ആലംബമായുള്ള മാതാവേ
ആഗ്രഹം മറ്റൊന്നിലും ചെന്നിടാതെ
സാനന്ദം ഞങ്ങളെത്താവകമങ്കത്തിൽ
ദീനതയെന്യേ വളർത്തിയാലും.
English Summary:
Malayalam Poem ' Maaye Jagathinte Thaaye ' Written by Syamala Haridas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.