ADVERTISEMENT

ചേർത്തുനിർത്താനാവില്ലല്ലോ നിന്നെ 

നീയെന്നെ ചേർത്ത പോൽ

പകുത്തു നൽകാനാവില്ലയൊന്നും നിനക്കിനി 

എനിക്ക് നീ നൽകിയ പോൽ.

ഓർമയുടെ അറകൾ നിറഞ്ഞു, 

കണ്ണീർപ്പൂവിനും കനൽവഴിക്കും വിട

ഉണ്ടതും ഉറങ്ങിയതും നിന്നോടൊപ്പം

ഉയർന്നതും പടർന്നതും നാമൊന്നായ്
 

ഈ യുദ്ധഭൂവിൽ വളർന്നതുമൊന്നായ്

തലമുറകളിലൂടവിരാമം തുടർന്ന സൗഹൃദം

ഒരു മഴപ്പെയ്ത്തിൽ, മലവെള്ളത്തിൽ പുതഞ്ഞു.

യുദ്ധമാമുരുൾപൊട്ടലിൽ 

കുത്തിയൊലിക്കുന്നതാരെന്നോ, 

എന്തെന്നോ നിശ്ചയമേതുമില്ല;

എന്നു തുടങ്ങിയെന്നു തീരുമെന്നും.
 

ഉരുളിനു മുൻപുള്ള ലോകം 

തിരികെയെത്തില്ലൊരിക്കലും,

യുദ്ധത്തിലുമെന്നതു പോൽ.

ഉറ്റവർക്കുമുടയോർക്കുമേറ്റ നാശം 

നികത്താവുന്നതല്ലൊരിക്കലും ബോംബിനാൽ,

എന്നെ തനിച്ചാക്കി നീ ഇരുളിൽ മറഞ്ഞതിനാൽ.

പുതിയ യുദ്ധങ്ങൾ, മഴവെള്ളപ്പാച്ചിൽ,

തുടങ്ങുമേത് നിമിഷവും മുന്നറിയിപ്പേതുമില്ലാതെ.

English Summary:

Malayalam Poem ' Urulpottal ' Written by Dr. Yusuf Perambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com