ADVERTISEMENT

നാടും നഗരവും ദൂമ മേഘങ്ങളാൽ നിറഞ്ഞു

കൈതോടുകൾ കാണ്മതില്ല

കാവുകൾതോറും ചിരാതുകളില്ല

വയലേലകൾതോറും കിളികളില്ല
 

ചീവീടുകരയുന്ന വീചിയില്ല

കാറ്റിൻചേറിൻ സുഗന്ധവും

നെൽക്കതിരിൻ സ്വർണകാന്തിയില്ല

കൈവണ്ടിയോടും തെരുവോരമില്ല
 

വയലേലകൾതോറും കിടാത്തി ഇല്ല

നഗരവൽകരണം കൊടുമ്പിരികൊള്ളുന്നു

മലിനമാകുന്നു എന്റെ വീഥികൾ

എവിടെ എൻ ഗ്രാമസൗകുമാര്യം
 

ഇനി എന്റെ ഗ്രാമം നശിക്കുമോ

ഇനിവരും പുസ്തകത്താളിൽ

ചിത്രങ്ങളാകുമോ എന്റെ ഗ്രാമം

English Summary:

Malayalam Poem ' Gramam ' Written by Beena Binu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com