ADVERTISEMENT

കിണ്ടനെന്ന കണ്ടനും

ചിണ്ടനെന്ന ചുണ്ടനും

കരടിമാമൻ നട്ടുവളർത്തും

കാട്ടുകപ്പ കട്ടു തിന്നാൻ

കൂട്ടു കൂടി പോയ് പോയ്
 

ദൂരെ ദൂരെ കാട്ടിലെ

പുല്‍വിരിച്ച മേട്ടിലെ

ചെറുകുന്നിൻ ചെരുവിലെ 

കിട്ടുവെന്ന മുയലിനെ

കൂടെ കൂട്ടാൻ പോയ് പോയ്
 

കാട് കാക്കും തേവരും

കാട്ടിലുള്ളോരേവരും

കിനാവ് കാണും ചോരനും

കണ്ണ് ചിമ്മും നേരവും

കാത്തു നിന്നു മൂവരും
 

അമ്പിളിയൊന്നുദിച്ചതും

ആമ്പൽ പൂ വിരിഞ്ഞതും

ആകാശതാരം തെളിഞ്ഞതും

ആസ്വദിച്ചു കണ്ടു നിന്നു

ആർത്തുല്ലസിച്ചു മൂവരും
 

പാട്ടുപാടി കിണ്ടനും

ആട്ടമാടി ചുണ്ടനും

കണ്ടുനിന്ന കിട്ടുവും

സ്വയം മറന്ന മൂവരും

ഓർത്തതില്ല ഉദ്യമം
 

പുലരി തെളിയും നേരത്ത്

കാടാകെയുണരും നേരത്ത്

മൂടൽമഞ്ഞുരുകും നേരത്ത്

ഇളവെയിൽ ഇമകളിൽ പതിച്ച നേരം

ഇടർച്ചയോടുണർന്നെണീറ്റവരും
 

കരടിമാമൻ നട്ടുവച്ച

കാട്ടുകപ്പ കട്ടുതിന്നാൻ

തിട്ടമിട്ട കാര്യമെല്ലാം

മൂവരും മറന്നതോർത്ത്

ഇളിഭ്യരായി നിന്നുപോയ്

English Summary:

Malayalam Poem ' Kutti Kallanmar ' Written by Vivek Edayattur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com