ADVERTISEMENT

ഒരിക്കൽ നിൻ മുഖം മനസ്സിൽ തെളിഞ്ഞാൽ 

ഒരിക്കലും മായുകില്ലെന്റെ കണ്ണാ 

അലിവോടെ ഗുരുവായൂർ തൃക്കോവിൽ വാഴും 

കരുണാമയനാം മുരളീധരാ...... 
 

വില്വമംഗലത്തിൻ ചാരെ 

പുഞ്ചിരിയോടെയെത്തീടുന്ന 

കാരുണ്യസിന്ധോ, കണ്ണാ കാർവർണ്ണ 

നിൻ പാദപദ്മങ്ങൾ കുമ്പിടുന്നേൻ ഞാൻ
 

അകതാരിലെപ്പോഴും നിൻ കോമള രൂപം 

കണ്ടു ഞാൻ തൊഴുന്നേൻ.. കൃഷ്ണാ...

അകതാരിലെപ്പോഴും നിൻ നാമം മാത്രം 

ചൊല്ലിടുന്നു ഭക്തിയോടെ.
 

ജന്മജൻമാന്തരമായി ഞാൻ നിന്നുടെ 

കൈശോരരൂപത്തെ ദർശിക്കാനായ് 

ദൂരമെത്ര താണ്ടിയെത്തുന്നു

ആവതില്ലെനിക്കൊരിക്കലും നിൻ മുഖം 

കാണാതെ..... ആവതില്ല....
 

യാമങ്ങൾ ഓരോന്നായി കൊഴിയും നേരം 

ഓമന പൂ മുഖമൊന്നു വാടിയല്ലോ?.

ഓമന പൈതലേ നീയൊന്നോടിവാ എൻ ചാരെ...

താമരക്കണ്ണനു ഞാൻ വെണ്ണയും പാലും നൽകിടാം..

English Summary:

Malayalam Poem ' Orikkal Nin Mukham Manassil Thelinjal ' Written by Syamala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com