ഇനിയും അഭിനയിക്കും, പക്ഷേ ത്രില്ലടിപ്പിക്കുന്ന വേഷവുമായി വരണം: മനസ്സു തുറന്ന് മധു
Mail This Article
മലയാളസിനിമയിൽ ‘പരീക്കുട്ടി’ വിരഹകാമുകൻമാരുടെ പര്യായപദമായി മാറി. കറുത്തമ്മയോട് പരീക്കുട്ടി വേദനയോടെ പറയുന്ന ‘കറുത്തമ്മ പോയാൽ ഞാനീ കടാപ്പറത്തൂടെ പാടിപ്പാടി മരിക്കും ... ’ എന്ന വാചകം മധു എന്ന നടന്റെ എക്കാലത്തെയും മികച്ച ഡയലോഗ് ഡെലിവറിയായി വാഴ്ത്തപ്പെടുന്നു. മിമിക്രി വേദികളിൽ ഇന്നും ഇൗ ഡയലോഗാണ് മധുവിനെ അനുകരിക്കുന്നവർ ഉദാഹരിക്കുന്നത് എന്നതിൽനിന്ന് അതിന്റെ ജനകീയത ഉൗഹിക്കാമല്ലോ. എന്നാൽ മലയാളസിനിമയിൽ മധുവിന് ‘ചെമ്മീനിലെ’ പരീക്കുട്ടി ഒരു അവശകാമുകന്റെ മുഖം നൽകിയിരുന്നു. അതിൽനിന്ന് രക്ഷപ്പെടണം എന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എൻ.പി.അലി ഒരു ചിത്രം നിർമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. മധു സംവിധാനം ചെയ്യുമെങ്കിൽ നിർമിക്കാൻ അദേഹം സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ മധു സംവിധായകനാകൻ തീരുമാനിച്ചു. സി. രാധാകൃഷ്ണന്റെ ‘തേവിടിശ്ശി’ എന്ന നോവൽ പ്രിയ എന്ന േപരിൽ മധു ചലച്ചിത്രമാക്കി. ബംഗാളി നടി ലില്ലി ചക്രവർത്തിയായിരുന്നു നായിക. ചിത്രത്തിലെ കനത്ത വില്ലനായ ഗോപകുമാറിന്റെ വേഷമാണ് മധു അഭിനയിച്ചത്. നായകവേഷം കൈകാര്യം ചെയ്തതാകട്ടെ ഹാസ്യവേഷം മാത്രം അഭിനയിച്ചു വന്ന അടൂർ ഭാസിയും. സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയതെങ്കിലും സിനിമ വൻവിജയമായി. എന്നു മാത്രമല്ല ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ആ സിനിമ നേടിയെടുക്കുകയും ചെയ്തു... മധു മനസ്സു തുറക്കുകയാണ്, സിനിമാ ജീവിതത്തെപ്പറ്റി, അഭിനയത്തെപ്പറ്റിയെല്ലാം ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ...