‘താരങ്ങളെ ഇപ്പോൾ തിരുത്തണം, ഇല്ലെങ്കിൽ മലയാള സിനിമ ഒരുകാലത്തും നന്നാകില്ല!’
Mail This Article
മലയാള സിനിമാ താരങ്ങൾ ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നതിനെതിരെ വീണ്ടും ആഞ്ഞടിച്ച് നിർമാതാവ് സുരേഷ് കുമാർ. യുവതലമുറയിലെ അഭിനേതാക്കൾക്ക് തൊഴിലിനോട് ആത്മാർഥതയില്ലെന്ന് അദ്ദേഹം തുറന്നടിക്കുന്നു. ‘‘കലയ്ക്കു വേണ്ടിയല്ല, കാശിനു വേണ്ടിയാണ് ഇപ്പോഴത്തെ താരങ്ങളുടെ പരക്കംപാച്ചിൽ. നാലും അഞ്ചും കാരവൻ വേണം. കാരവൻ കയറിച്ചെല്ലാത്ത സ്ഥലമാണെങ്കിൽ അവിടെ ഷൂട്ടിങ് പറ്റില്ല എന്നാണവരുടെ നിലപാട്’’– ജി.സുരേഷ്കുമാർ പറയുന്നു. ‘‘മദ്രാസ് മെയില്‍ ഒരു സ്വപ്ന വണ്ടിയായിരുന്നു. അതിൽ കയറിയാണ് മദിരാശിയിലെത്തുന്നത്. 38 രൂപയായിരുന്നു ഞാൻ ആദ്യമായി പോകുമ്പോഴത്തെ നിരക്ക്. തേഡ് ക്ലാസ് കംപാർട്ടുമെന്റിൽ മലയാളമനോരമ വിരിച്ചുകിടക്കേണ്ടി വന്നിട്ടുണ്ട്. താമസസ്ഥലത്താണെങ്കിൽ ഒരു കട്ടില്‍ മാത്രേ ഉള്ളൂ. ഒരാൾ കിടക്കും. ബാക്കിയുള്ളവർ പായയോ പേപ്പറോ വിരിച്ചു നിലത്തു കിടക്കും. ഞാനും പ്രിയനും ലാലുമൊക്കെയുണ്ട്. ആർക്കും കട്ടിൽ വേണം എന്നൊരു വാശിയില്ല. ഇന്ന് ഒരാൾക്കു മാത്രമായി ഒരു റൂം പ്രത്യേകമായി തന്നെ വേണം. സ്വീറ്റ് റൂം കിട്ടിയില്ലെങ്കിൽ താരത്തിന് ബുദ്ധിമുട്ടാണ്. ഏറ്റവും മുന്തിയ സൗകര്യങ്ങൾ തന്നെ കിട്ടണം എന്ന നിലയാണ് കാര്യങ്ങളുടെയും ആളുകളുടെയും പോക്ക്’’– സമകാലിക മലയാള സിനിമയിലെ തെറ്റായ പ്രവണതകളെക്കുറിച്ചും സിനിമയുടെ എക്കണോമിയെപ്പറ്റിയും വിശദമായി സംസാരിക്കുകയാണ് നിർമാതാവ് ജി.സുരേഷ്കുമാർ...