ADVERTISEMENT

വില്‍ സ്മിത്ത് ജിന്ന് ആയി എത്തുന്ന അലാദിനിന്റെ പുതിയ ടീസര്‍ ട്രെയിലര്‍ പുറത്തിറങ്ങി. ആയിരത്തൊന്ന് രാവുകള്‍ എന്ന പ്രസിദ്ധമായ അറബിക്കഥയെ ആസ്പദമാക്കി ഡിസ്നി ഒരുക്കുന്ന 'അലാദിനി'ല്‍ കനേഡിയന്‍ താരം മെന മസൗദ് ആണ് അലാദിന്റെ വേഷത്തില്‍ എത്തുന്നത്. ജാസ്മിന്‍ രാജകുമാരിയായി നയോമി സ്കോട്ട് അഭിനയിക്കുന്നു.

ALADDIN Teaser Trailer 2 (2019)

 

പ്രശസ്ത ഹോളിവുഡ് സംവിധായകനായ ഗൈ റിച്ചിയാണ് അലാദിനെ വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. മെയ് 24നാണ് റിലീസ്.

 

ഇതേ കഥയെ ആസ്പദമാക്കി ഐ.വി. ശശിയും സിനിമ ഒരുക്കിയിട്ടുണ്ട്. അലാവുദീനും അത്ഭുതവിളക്കുമെന്ന സിനിമ 1979ലായിരുന്നു റിലീസ് ചെയ്തത്. കമല്‍ഹാസന്‍ അലാവുദീനായി വേഷമിട്ടപ്പോള്‍ എസ്.എ. അശോകന്‍ ജിന്ന് ആയി എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com