ADVERTISEMENT

ടൊവീനോ തോമസ് പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന കൽക്കിയുടെ ചിത്രീകരണം ആരംഭിച്ചു. സെക്കൻഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന  പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മീശ പിരിച്ച് സൂര്യയുടെ സിങ്കം ലുക്കിന് സമാനമായ ഗെറ്റപ്പിലാണ് ടൊവീനോ എത്തുന്നത്.

 

kalki-tovino-1

‘എസ്ര’യ്ക്കു ശേഷം താരം പൊലീസ് വേഷത്തിലെത്തുന്ന ചിത്രം മാസ് ആക്‌ഷന്‍ എന്റര്‍ടെയ്നറായിരിക്കും. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

kalki-tovino-2

 

സിനിമയ്ക്കു കല്‍ക്കി എന്ന പേര് നൽകിയതിനെക്കുറിച്ച് സംവിധായകൻ: ''വിഷ്ണുവിന്റെ അവതാരമാണ്, വിനാശത്തിൻറെ മുന്നോടിയായി പുരാണത്തിൽ അവതരിപ്പിക്കപ്പെടുന്ന കൽക്കി. ടൊവിനോയുടെ കഥാപാത്രവും ഈ പുരാണകഥാപാത്രവും തമ്മിൽ ചില സാമ്യങ്ങളുണ്ട്.

 

ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്ചേഴ്സ് വിതരണം. കുഞ്ഞിരാമായണം, എബി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com