മൂന്നു സ്വർണവും ഒരു വെള്ളിയും; മാധവന്‍ അഭിമാനമായി മകൻ വേദാന്ത്
Mail This Article
നടൻ മാധവന്റെ മകൻ വേദാന്ത് ദേശീയതലത്തിൽ അറിയപ്പെടുന്ന നീന്തൽതാരമാണ്. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി പുരസ്കാരങ്ങൾ വേദാന്തിനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വേദാന്ത് മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു. മൂന്ന് സ്വർണമെഡലുകളും ഒരു വെള്ളി മെഡലും നേടിയാണ് വേദാന്ത് താരമായത്. മകന്റെ അഭിമാനനേട്ടം മാധവൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.
‘ദൈവത്തിന്റെ അനുഗ്രഹത്താലും പ്രാർഥനകളാലും വേദാന്ത് ഞങ്ങളെ വീണ്ടും അഭിമാനമണിയിപ്പിക്കുന്നു. ജൂനിയർ നാഷ്നൽ സ്വിം മീറ്റിൽ മൂന്നുസ്വർണവും ഒരു െവള്ളിയും. ദേശീയ തലത്തില്‍ ഇത് വേദാന്തിന്റെ ആദ്യ വ്യക്തിഗത മെഡൽ ആണ്. ഇനി ഏഷ്യൻ.’–മാധവൻ കുറിച്ചു.
കഴിഞ്ഞ വർഷം ഡല്‍ഹിയില്‍ നടന്ന അറുപത്തിനാലാമത് എസ്ജിഎഫ്ഐ നാഷനല്‍ സ്കൂള്‍ ഗെയിംസിലും വേദാന്ത് മാധവൻ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. നേരത്തെ തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മൽസരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയത് വേദാന്തായിരുന്നു.
സിനിമയില്‍ എത്തും മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന മാധവൻ ശിഷ്യയായ സരിത ബിർജെയെ വിവാഹം കഴിക്കുകയായിരുന്നു. മാനേജ്‌മന്റ് രംഗത്ത് നിന്നും മോഡലിങ്ങിലേക്കും പിന്നീടു സിനിമയിലേക്കും എത്തിയ മാധവന്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം ആസ്‌പദമാക്കി ത/eറാകുന്ന സിനിമയാണ് മാധവന്റെ ഏറ്റവും പുതിയ ചിത്രം.