ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു; നിത്യ മേനോനെ വാഴ്ത്തി അക്ഷയ് കുമാർ
Mail This Article
മിഷൻ മംഗൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് നടി നിത്യ മേനോൻ. അക്ഷയ് കുമാർ നായകനാകുന്ന സിനിമയിൽ വിദ്യ ബാലൻ, സൊനാക്ഷി സിൻഹ, താപ്സി തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങുമായി ബന്ധപ്പെട്ട് താരങ്ങളുടെ പ്രസ്മീറ്റ് ഉണ്ടായിരുന്നു.
ആദ്യ ചിത്രമെന്ന നിലയിൽ ഈ ഭാഗ്യം എങ്ങനെ നോക്കി കാണുന്നുവെന്നായിരുന്നു നിത്യ മേനോനോട് മാധ്യമപ്രവർത്തകന്റെ ചോദ്യം. ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞു തുടങ്ങിയത് അക്ഷയ് കുമാർ ആണ്. അഭിനയത്തിൽ ഇത് നിത്യയുടെ അരങ്ങേറ്റ ചിത്രമല്ലെന്നും തെലുങ്ക്, തമിഴ് ഭാഷകളിൽ ഇവർ തിരക്കേറിയ നായികയാണെന്നും അക്ഷയ് പറഞ്ഞു. മാത്രമല്ല പല ഭാഷകളിലായി നിരവധി പുരസ്കാരങ്ങളും ഇവർ നേടിയിട്ടുണ്ടെന്നും അക്ഷയ് പറയുകയുണ്ടായി.
ഇതിന് മുമ്പ് ഹിന്ദിയിൽ പല ഓഫറുകൾ വന്നിട്ടുണ്ടെന്നും നല്ലൊരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും നിത്യ മേനോൻ പറഞ്ഞു. അക്ഷയ് സർ, വിദ്യ മാം പോലുള്ള വലിയ താരങ്ങൾ ഉണ്ടായിരുന്നിട്ടും എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നതെന്നും ഹിന്ദിയിൽ ആദ്യ ചിത്രമാണെന്ന തോന്നൽ ഒരിക്കല്‍ പോലും ഉണ്ടായില്ലെന്നും നിത്യ വ്യക്തമാക്കി.
സാരിയിൽ അതി സുന്ദരിയായാണ് നിത്യ പ്രത്യക്ഷപ്പെട്ടത്. ക്യാമറക്കണ്ണുകളിൽ തിളങ്ങിയതും നിത്യ തന്നെ.
ജഗൻ ശക്തിയാണ് മിഷൻ മംഗല്‍ സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാർ, വിദ്യ ബാലൻ, താപ്സി പന്നു, സൊനാക്ഷി സിൻഹ, നിത്യ മേനോൻ, ക്രിതി കുൽഹരി, ശർമൻ ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇന്ത്യയുടെ ചൊവ്വ പര്യവേഷണമാണ് പ്രമേയം. ആഗസ്റ്റ് 15ന് ചിത്രം റിലീസിനെത്തും.