ADVERTISEMENT

ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങളിറങ്ങുമ്പോൾ പോയി കാണാൻ പറയാൻ ചമ്മലുണ്ടോ? ആരാധകന്റെ ചോദ്യം ടൊവീനോയോട്. ''നല്ല പണിയെടുത്തിട്ടാണ് പടമിറക്കുന്നത്. അല്ലാതെ ഓസിനല്ല, എല്ലാ പടത്തിനും രാപ്പകലില്ലാതെ നല്ല പണിയെടുക്കുന്നുണ്ട്'', ഒട്ടും വൈകാതെ ടൊവീനോയുടെ ഉത്തരം.

Enkile Ennodu Para | Tovino Thomas & Samyuktha Menon | Kalki Special | Cinema Daddy

 

യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവീനോ. പുതിയ ചിത്രം കൽക്കിയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടി സംയുക്ത മേനോനും ഒപ്പമുണ്ടായിരുന്നു. സിനിമയിലെ റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ എന്തായിരിക്കും സംസാരിച്ചുകൊണ്ടിരിക്കുക എന്ന ചോദ്യവും ചിരി നിറച്ചു. എപ്പോഴാണ് കട്ട് പറയുക, ഇന്നുച്ചക്ക് ചിക്കനാണോ തുടങ്ങിയ കാര്യങ്ങളായിരിക്കും സംസാരിക്കുകയെന്നാണ് ഇരുവരും പറഞ്ഞത്. 

 

മിക്ക സിനിമകളിലും നായികമാരുടെ കയ്യിൽ നിന്നും അടി കിട്ടിയിട്ടുണ്ട്. അതോടെയാണ് റൊമാന്റിക് സിനിമകൾ ചെയ്യുന്നത് നിർത്തിയതെന്നും ടൊവീനോ തമാശയായി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com