ട്രോളന്മാർ ഏറ്റെടുത്ത ടൊവീനോയുടെ ഫോട്ടോഷൂട്ട്; വിഡിയോ
Mail This Article
മലയാളി മങ്കമാർക്കു നടുവിലെ സുന്ദരപുരുഷൻ! എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങളെന്നു പറഞ്ഞമാതിരി സോഷ്യൽ മീഡിയയിലെ മുക്കിലും മൂലയിലും ഇപ്പോൾ ടൊവീനോ തരംഗമാണ്. തരുണി മണികൾക്കു നടുവിൽ ചുള്ളൻ മലയാളി ചെക്കനായിരിക്കുന്ന ടൊവീനോയെ സോഷ്യൽ മീഡിയക്ക് മുന്നിലേക്ക് വച്ചതാകട്ടെ ‘വനിതയുടെ ഓണപ്പതിപ്പും .’ ഒരിടവേളയ്ക്കു ശേഷം വനിതയുടെ ഓണപ്പതിപ്പിലൂടെ ടൊവിനോ വീണ്ടുമെത്തിയപ്പോൾ സംഭവം വേറെ ലെവലായി. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു.
കഥയവിടെ തീർന്നില്ല ടൊവീനോയുടെ ചുള്ളൻ ലുക്കും സുന്ദരിമാർക്കു നടുവിലെ ആ ഇരിപ്പും ട്രോളൻമാർക്കു നന്നേ ബോധിച്ചിരുന്നു. ചിരിയുടെ അമിട്ടു പൊട്ടിക്കുന്ന കിടിലൻ ട്രോളുകൾ പിന്നാലെയെത്തി. ടൊവീനോയുടെ സ്ഥാനത്ത് സുന്ദരിമാർക്കു നടുവിൽ നിസംഗനായിരിക്കുന്ന ‘ദശമൂലം ദാമുവായിരുന്നു’ ട്രോളൻമാരുടെ നായകൻ. ക്യാംപസിനൊപ്പം ടൊവീനോ എന്ന തലക്കെട്ട് മാറ്റി ആ സ്ഥാനം ദശമൂലത്തിന് പതിച്ചു നൽകി ട്രോളൻമാർ. ഇതൊക്കെ കണ്ട് മണവാളന് വെറുതെയിരിക്കാനാകുമോ. സുന്ദരിമാർക്കു നടുവിൽ പ്രണയലോലുപനായിരിക്കുന്ന മണവാളനും ട്രോൾ ലിസ്റ്റിൽ അതിവേഗം ഇടംപിടിച്ചു