ADVERTISEMENT

'തണ്ണീര്‍ മത്തൻ ദിനങ്ങള്‍' എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ശ്രീ രഞ്ജിനിയുടെ വിവാഹ നിശ്ചയം നടന്നു. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. ശ്രീ രഞ്ജിനി അങ്കമാലി സ്വദേശിനിയാണ്.  'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രീ രഞ്ജിനി ശ്രദ്ധ നേടുന്നത്. അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

sree-renjini-wedding2

സംഗീത കുടുംബത്തിൽ നിന്നാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണ്. അമ്മ രമാ ദേവിയും അഭിനയലോകത്താണ്. സഹോദരൻ ബിലഹരി സംവിധായകനാണ്. ‘പോരാട്ടം’, ‘അള്ള് രാമേന്ദ്രൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബിലഹരി.

 

അശ്വതി എന്നായിരുന്നു തണ്ണീർ മത്തൻ ദിനങ്ങളിൽ ശ്രീ രഞ്ജിനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അമ്മ രമാദേവിയും തണ്ണീർമത്തൻ ദിനങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാത്യു തോമസിന്‍റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രമാദേവിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com