രാജ്യത്തിനായി വെള്ളി മെഡൽ നേടി മാധവന്റെ മകൻ
Mail This Article
ഏഷ്യൻ ഏജ് ഗെയിംസിൽ നീന്തലിൽ ഇന്ത്യയ്ക്കായി വെള്ളി സ്വന്തമാക്കിയ മകന് വേദാന്തിന് അഭിനന്ദനവുമായി നടൻ മാധവൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷവും അഭിമാനവും പങ്കുവച്ചത്. ദൈവത്തിന്റെ കാരുണ്യമെന്നാണ് താരം മകന്റെ മെഡൽനേട്ടത്തിന്റെ വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് വേദാന്ത് രാജ്യാന്തര തലത്തിൽ നേട്ടം സ്വന്തമാക്കുന്നത്.
4*100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലാണ് വേദാന്തിന്റെ വെള്ളിനേട്ടം. മാധവന്റെ കുറിപ്പിൽ ചലച്ചിത്ര–രാഷ്ട്രീയ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും ആരാധകരും വേദാന്തിന് ആശംസകൾ നേർന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം തായ്ലൻഡിൽ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ താരമാണ് വേദാന്ത്. ദേശീയതലത്തില്‍ 100 മീറ്റര്‍ മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വേദാന്ത് സ്വര്‍ണമെഡലും നേടിയിട്ടുണ്ട്.
വേദാന്ത് ദേശീയതലത്തിൽ അറിയപ്പെടുന്ന നീന്തൽതാരമാണ്. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി പുരസ്കാരങ്ങൾ വേദാന്തിനെ തേടിയെത്തിയിട്ടുണ്ട്.
സിനിമയില്‍ എത്തും മുന്‍പ് കമ്യൂണിക്കേഷന്‍, പബ്ലിക് സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന മാധവൻ ശിഷ്യയായ സരിത ബിർജെയെ വിവാഹം കഴിക്കുകയായിരുന്നു. മാനേജ്മന്റ് രംഗത്ത് നിന്നും മോഡലിങ്ങിലേക്കും പിന്നീടു സിനിമയിലേക്കും എത്തിയ മാധവന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി തയാറാകുന്ന സിനിമയാണ് മാധവന്റെ ഏറ്റവും പുതിയ ചിത്രം.