ADVERTISEMENT

ന്യൂസിലാൻഡിൽ അവധി ആഘോഷിക്കുകയാണ് മോഹൻലാൽ. ഭാര്യ സുചിത്രയുമൊത്തുള്ള ചിത്രങ്ങള്‍ ലാൽ തന്നെ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ വിദേശത്തുനിന്നുള്ള താരത്തിന്റെ മറ്റൊരു വിഡിയോ വൈറലാകുന്നു കേരളത്തിലേത് പോലെ തന്നെ ഈ വിദേശ മലയാളികളും മോഹൻലാലിന്റെ കടുത്ത ആരാധകരാണ്. വഴിയില്‍ വച്ച് കണ്ട ലാലിനൊപ്പം സെൽഫി എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന വിഡിയോ ആണിത്. 

 

ആരാധിക മോഹൻലാലിനോട് ചോദിച്ച ചോദ്യമാണ് വിഡിയോയിലെ ഹൈലൈറ്റ്. ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് കവിളിൽ ഒരു ഉമ്മ വയ്ക്കുന്നു. സ്നേഹത്തോടെ അത് സ്വീകരിച്ച് താരവും യാത്രയാകുന്നു. 

 

സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കിൽ ആണ് മോഹൻലാൽ അവധി ആഘോഷിക്കാൻ പോയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com