കാര്‍ത്തികയുടെ മകന്റെ വിവാഹ റിസപ്ഷനിൽ മോഹൻലാൽ; വിഡിയോ
Mail This Article
മുന്‍കാല നായിക കാര്‍ത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി മോഹൻലാൽ. ഭാഗ്യജോടികളായി മലയാളത്തിൽ തിളങ്ങിയ നായകന്റെയും നായികയുടെയും ഒത്തുചേരലിനു കൂടിയാണ് ചടങ്ങ് സാക്ഷ്യം വഹിച്ചത്. മോഹന്‍ലാല്‍-കാര്‍ത്തിക ജോഡി മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തുവെക്കാന്‍ പാകത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ദേശാടനക്കിളികള്‍ കരയാറില്ല, കരിയിലക്കാറ്റ് പോലെ, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ കാര്‍ത്തികയായിരുന്നു നായിക.
നേരത്തെ വിഷ്ണുവിന്റെ വിവാഹത്തിന് സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ ആശംസകളുമായി എത്തിയിരുന്നു. നടന്‍ വിനീതായിരുന്നു വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.