ADVERTISEMENT

ചേട്ടനൊപ്പം നിൽക്കുന്നൊരു ചിത്രവും അതിന് മഞ്ജു കുറിച്ച ചില ചോദ്യങ്ങളുമാണ് ആരാധകരുെട ഇടയിൽ ചർച്ച. ലളിതം സുന്ദരം എന്ന സിനിമയുടെ സെറ്റിൽവച്ചെടുത്ത ചിത്രമാണിത്. 

 

സംവിധായകനും അഭിനേതാവും തമ്മിലുളള സംഭാഷണമാണോ, സംവിധായകനും നിർമാതാവും തമ്മിലുള്ള ചർച്ചയാണോ അതോ ചേട്ടനും അനിയത്തിലും തമ്മിലുള്ള സംസാരമാണോ എന്ന് മഞ്ജു ചോദിക്കുന്നു. നിങ്ങൾ അതിനുത്തരം പറയൂ എന്നാണ് മഞ്ജു ആരാധകരോട് പറയുന്നത്.

deepthi-biju-menon

 

മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാരിയർ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സെഞ്ചുറിയുമായി സഹകരിച്ച് മഞ്ജു തന്നെയാണ് നിർമാണം.  ബിജുമേനോനും മഞ്ജു വാരിയരും സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

സെെജു കുറുപ്പ്, അനു മോഹന്‍, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പി. സുകുമാർ ഛായാഗ്രഹണം നിര്‍വഹിക്കുന്ന  ചിത്രത്തിന്റെ തിരക്കഥ–സംഭാഷണം പ്രമോദ് മോഹൻ എഴുതുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം. എഡിറ്റര്‍-ലിജോ പോള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com