ADVERTISEMENT

 

ട്രാൻസ് സിനിമയ്ക്കു വേണ്ടി ആംസ്റ്റർഡാമിനെ ഫോർട്ട്കൊച്ചിയിലാക്കാൻ കലാസംവിധായകൻ അജയൻ ചാലിശ്ശേരിക്കു വേണ്ടി വന്നത് വെറും 14 ദിവസങ്ങൾ. സെറ്റ് നിർമിക്കുന്നതിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

 

set-1-trance

അജയൻ ചാലിശ്ശേരിയുടെ വാക്കുകൾ: സത്യമാണ്‌ ! ആംസ്റ്റർഡാം നമ്മുടെ കൊച്ചിയിലാണ്‌ !!

trance-kochi

 

trance-set-anwar

ആംസ്റ്റർഡാമിലെ റെഡ്‌ ഡിസ്ട്രിക്റ്റിൽ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത്‌ കൊണ്ട്‌ ആ സ്ട്രീറ്റിലേക്ക്‌ എൻട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട്‌ ചെയ്‌തതിനു ശേഷം ബാക്കി, ഷൂട്ടിങ് ഫുട്ടേജ്‌ നോക്കി നമ്മളിവിടെ ഫോർട്ട്‌ കൊച്ചിയിൽ സെറ്റ് ഇടുകയായിരുന്നു. അവിടത്തെ ആർക്കിടെക്ചറിനോട്‌ സാമ്യമുള്ള ബിൽഡിങ് ഏരിയയിൽ ആണ് സെറ്റ്‌ ഇട്ടത്. ഏകദേശം 14 ദിവസങ്ങൾ എടുത്താണ്‌ മഴദിവസങ്ങൾക്കുള്ളിലും സെറ്റ്‌ പൂർത്തിയാക്കിയത്‌.

trance-6

 

trance-kochi-set

അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ, നസ്രിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

set-2-trance

 

trance-set4

വിജു പ്രസാദ് എന്ന മോട്ടിവേഷനൽ സ്പീക്കറുടെ വേഷത്തിലാണ് ഫഹദ് എത്തിയത്. ഫഹദിന്റെ സഹോദരനായി ശ്രീനാഥ് ഭാസി അഭിനയിച്ചു.

trance-set-4

 

kochi-trace

കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടായിരുന്നു ചിത്രീകരണം. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് പ്രേക്ഷകരിലേക്ക് എത്തിയത്

trance-8

 

2017ൽ ജൂലൈയിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. നാല് ഷെഡ്യൂളുകളിൽ രണ്ട് വർഷം നീണ്ട ചിത്രീകരണം തന്നെയായിരുന്നു അണിയറപ്രവർത്തകരും ഉദേശിച്ചിരുന്നത്.

 

ചിത്രത്തിനായി ഫഹദ് താടി നീട്ടി വളർത്തി. ട്രാൻസിനായി തന്റെ സമയം മുഴുവൻ നൽകുകയുണ്ടായി. മാത്രമല്ല ചിത്രത്തിന്റെ ഡേറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാൻ മറ്റു ചിത്രങ്ങളിലൊന്നും നടൻ ഈ കാലയളവിൽ കരാർ ഒപ്പിട്ടില്ല. 

 

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

അമല്‍ നീരദിന്റെ ഛായാഗ്രഹണമായിരുന്നു സിനിമയുടെ മറ്റൊരു പ്രത്യേകത.

 

ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് സിനിമയിലെ പ്രധാനരംഗങ്ങൾ ചിത്രീകരിച്ചത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. 

 

വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ (റെക്സ് വിജയന്റെ സഹോദരൻ) സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com