മാതൃദിനത്തിൽ നവ്യയ്ക്കു സർപ്രൈസുമായി മകൻ സായ് കൃഷ്ണ; വിഡിയോ
Mail This Article
×
മാതൃദിനത്തിൽ നവ്യ നായർക്കു സർപ്രൈസുമായി മകൻ സായ് കൃഷ്ണ. അത്താഴത്തിനുള്ള ചപ്പാത്തിയും മുട്ടക്കറിയും സായ് തനിയെ ഉണ്ടാക്കി നല്‍കി. നിര്‍ദേശങ്ങള്‍ നല്‍കി പിന്തുണയ്ക്കാന്‍ നവ്യയുടെ മാതാപിതാക്കളുമുണ്ടായിരുന്നു.
ഭക്ഷണം പാകം ചെയ്ത കാര്യം സായ് ആദ്യം അമ്മ നവ്യയെ അറിയിച്ചില്ല. സർപ്രൈസ് ആക്കിവെച്ചു. വീട്ടിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് നവ്യയുടെ കണ്ണു പൊത്തി തീന്‍മേശയ്ക്കുമുമ്പില്‍ കൊണ്ടിരുത്തി. നവ്യ കണ്ണു തുറന്നു നോക്കിയപ്പോള്‍ മെഴുകുതിരി വെളിച്ചത്തിലിരുന്നു കഴിക്കാനുള്ള അത്താഴം റെഡി.
ഹാപ്പി മദേർസ് ഡേ ഡിയർ അമ്മ എന്ന കുറിപ്പും അതിനൊപ്പം ഉണ്ടായിരുന്നു. സായ്‌യുടെ പ്രവൃത്തിയില്‍ അതീവ സന്തുഷ്ടയായ നവ്യ മകന് സ്‌നേഹ ചുംബനവും നല്‍കി. നവ്യ തന്നെയാണ് ഈ സ്നേഹ വിഡിയോ ആരാധകരുമായി പങ്കുവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.