ADVERTISEMENT

നല്ലപാതിക്ക് ജൻമദിനാശംസകള്‍ നേർന്ന് താരത്തിന്റെ ജീവിത പങ്കാളിയും സംവിധായകനുമായ ഷാജി കൈലാസ്. ‘സ്വപ്നം കണ്ടതുപോലെ ഒരു ഭാര്യയെ കിട്ടാനുള്ള അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്നു വരില്ല, പക്ഷേ എനിക്കുണ്ടായി’. പിറന്നാൾ ദിനത്തിൽ ഭാര്യ ആനിയ്ക്കുള്ള ഷാജി കൈലാസിന്റെ ജന്മദിനാശംസ തുടങ്ങുന്നതിങ്ങനെ.

 

‘സ്വപ്നം കണ്ട പോലൊരു നല്ലപാതിയെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്, അത് ചിലപ്പോള്‍ എല്ലാവര്‍ക്കും ലഭിച്ചെന്ന് വരില്ല, പക്ഷേ എനിക്ക് ലഭിച്ചു. എന്നെ സന്തോഷിപ്പിക്കുന്നതെന്തെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവള്‍ക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവള്‍ എന്നോടൊപ്പം ഉണ്ടാകും. നിന്നോട് എനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാനൊക്കെ ഈയൊരു ആശംസ മാത്രം മതിയാക്കില്ല, പ്രിയപ്പെട്ട ആനിക്ക് ജന്മദിനാശംസകള്‍.’–ഷാജി കൈലാസ് കുറിച്ചു.

 

1993 ല്‍ 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെയാണ് ആനി അഭിനയത്തിലേക്കെത്തിയത്. പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. 96ൽ കിരീടമില്ലാത്ത രാജാക്കന്മാരാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ഷാജി കൈലാസുമായുള്ള വിവാഹത്തോടെയാണ് അഭിനയ രംഗത്തോട് വിട പറഞ്ഞത്. 

 

പിന്നീട് ടെലിവിഷൻ ഷോ അവതാരകയായും തിരുവനന്തപുരത്ത് ഹോട്ടൽ ബിസിനസ് മേധാവിയായും ആനി തിളങ്ങി. ടിവി.യിലെ ആനിയുടെ കുക്കറി ഷോയ്ക്കും നിരവധി ആരാധകരുണ്ട്. മൂത്ത മകൻ ജഗൻ നടത്തുന്ന ഹോട്ടൽ ബിസിനസ്സിന്റെയും വിവിധയിനം സമോസകളുടെ നിർമാണ കേന്ദ്രത്തിന്റെയും മേൽനോട്ടം ആനിയുടേതാണ്. മൂന്ന് മക്കളാണ് ഷാജി കൈലാസ്-ആനി ദമ്പതികൾക്കുള്ളത്; ജഗൻ, ഷാരോൺ, റുഷിൻ. ഇതിൽ ഇളയമകനായ റുഷിൻ 'താക്കോൽ' എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com