പിഎസ്സി പരീക്ഷയും യുഎസ് തിരഞ്ഞെടുപ്പും തമ്മിലെന്താണ് ബന്ധം? ഒരാൾ ചെയ്തത് 27 വോട്ട്!
Mail This Article
‘റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽക്കും. കയ്യിലുള്ള ടെസ്‌ല, സ്പേസ് എക്സ് ഓഹരികളെല്ലാം വേഗം വിറ്റൊഴിവാക്കിക്കോളൂ...’ ആമസോൺ തലവൻ ജെഫ് ബസോസ് തന്റെ അടുപ്പക്കാരോട് പറഞ്ഞതാണത്രേ ഇക്കാര്യം. എന്നാലിത് ജെഫ് ബസോസ് വെളിപ്പെടുത്തിയതല്ല, ശതകോടീശ്വരപ്പട്ടികയിലേക്കുള്ള മത്സരത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ഇലോണ്‍ മസ്കാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഭരണകൂടത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള പുതിയ വകുപ്പിന്റെ തലപ്പത്തേക്കു കൂടി മസ്ക് വരുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന. ട്രംപ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ അമേരിക്കക്കാർ രാജ്യം വിടുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് മറ്റൊരു വാർത്ത. വാക്സീൻ വിരുദ്ധനായ വ്യക്തിയെ ആരോഗ്യ സെക്രട്ടറിയാക്കുന്നതു പോലുള്ള നടപടികളിലേക്ക് ട്രംപും കടന്നിരിക്കുന്നു. മുൻപത്തേതിൽനിന്നു മാറി കോലാഹലങ്ങളും അടിപിടികളുമൊന്നും ഇല്ലാതെയായിരുന്നു ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സമാധാനപരമായി തിരഞ്ഞെടുപ്പു കഴിഞ്ഞാലും യുഎസിൽ അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ലെന്നാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നത്. നാലു വർഷം മുൻപ് ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടപ്പോൾ