സഫിൻ; ജെയിംസ് ബോണ്ട് വില്ലനെ പരിചയപ്പെടുത്തി ടീസർ
Mail This Article
ജെയിംസ് ബോണ്ട് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ പരിചയപ്പെടുത്തി പുതിയ ടീസർ. ഓസ്കർ ജേതാവ് റാമി മാലിക് (38) ആണ് പുതിയ ബോണ്ട് ചിത്രത്തിൽ വില്ലനായി വേഷമിടുന്നത്. സഫിൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജെയിംസ് ബോണ്ട് സിനിമകളിൽ വച്ച് ഏറ്റവും ക്രൂരനായ വില്ലനാകും സഫിൻ എന്നാണ് റിപ്പോർട്ട്.
ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രത്തിന്റെ പേര് 'നോ ടൈം ടു ഡൈ' എന്നാണ് .കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തട്ടിക്കൊണ്ടു പോകലിനിരയായ ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്റെ ആവശ്യം സ്വീകരിച്ച് ജമൈക്കയില്‍ ബോണ്ട് എത്തുന്നതാണ് ചിത്രത്തിന്റെ തുടക്കം. ജമൈക്കയ്ക്കു പുറമേ നോര്‍വേ, ഇറ്റലി, ഇംഗ്‌ളണ്ട്, സ്‌കോട്‌ലന്റിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
പിയേഴ്‌സ് ബ്രോസ്‌നനു ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗിന്റെ അവസാന ബോണ്ട് വേഷമാണ് ഇത്. 2006 ല്‍ റിലീസ് ചെയ്ത കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട താരം ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്‌പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിലാണ് നായകനായത്. പുതിയ ബോണ്ട് സിനിമയുടെ നിർമാണ പങ്കാളി കൂടിയാണ് ക്രെയ്ഗ്.
ക്രെയ്ഗിനൊപ്പം നവേമി ഹാരിസ്, ലീ സീഡോക്‌സ്, അന ഡീ അര്‍മാസ്, റാല്‍ഫ് ഫിന്നെസ്, ബെന്‍ വിഷാ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നവംബറിൽ തിയറ്റർ റിലീസ് ആയി ചിത്രം പ്രദർശനത്തിനെത്തും.