ADVERTISEMENT

ആദ്യ സിനിമയിലെ അപൂർവചിത്രവും ഓർ‍‍‍‍‍‍‍‍‍‍മകളും പങ്കുവച്ച് മമ്മൂട്ടി. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പഴയകാലം ഓർത്തെടുത്തത്. മഹനടനായ സത്യനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം മമ്മൂട്ടി പങ്കുവച്ചു. ഇന്നു കാണുന്ന മമ്മൂട്ടിയുടെ രൂപമല്ലാതിരുന്നിട്ടും ആ സിനിമയിലെ തന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞ് അതു സ്ക്രീൻ ഗ്രാബ് ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

മമ്മൂട്ടിയുടെ വാക്കുകൾ: "ഇതു ചെയ്ത വ്യക്തിക്ക് വലിയ നന്ദി! സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഗ്രാബ് ആണിത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ കറക്ട് ചെയ്തെടുത്തത്.

കടന്നുപോയ ഒരു കാലട്ടത്തിലെ ഉജ്വലമായ ഓർമകൾ‍‍ ഈ ചിത്രം തിരികെ എത്തിക്കുന്നു. സത്യൻ മാഷിനൊപ്പം ഒരു സിനിമയിൽ ഒന്നിച്ചുണ്ടാകാനുള്ള അപൂർവ അവസരം എനിക്കു ലഭിച്ചിരുന്നു. ഷോട്ടുകൾക്കിടയിലെ വിശ്രമവേളയിൽ അദ്ദേഹം ഉറങ്ങുമ്പോൾ ആ കാൽതൊട്ടു വന്ദിച്ചത് ഞാനിപ്പോൾ ഓർക്കുന്നു."

പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ ചിത്രത്തിനു കമന്റുകളുമായി എത്തി. നിധിപോലൊരു ചിത്രം എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. ടൊവീനോ, ഉണ്ണി മുകുന്ദൻ, രജിഷ വിജയൻ, ടിസ്ക ചോപ്ര, കാളിദാസ് ജയറാം തുടങ്ങി താരങ്ങളുടെ നീണ്ടനിരയാണ് കമന്റ് ബോക്സിൽ കാണാനാകുക.

 

English Summary: Mammootty shares pic from his first ever appearance on celluloid in 'Anubhavangal Paalichakal'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com